സൗദി വ്യോമാക്രമണം: യെമനിൽ 39 മരണം
01:18 AM Dec 14, 2017 | Deepika.com
ദുബായി: യെമൻ തലസ്ഥാനമായ സനായിലെ മിലിറ്ററി പോലീസ് ക്യാന്പിൽ സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ 39 പേർ കൊല്ലപ്പെട്ടു. തടവുകാർ ഉൾപ്പെടെ 90ൽ അധികം പേർക്കു പരിക്കേറ്റിട്ടുണ്ട്. സനായുടെ നിയന്ത്രണം ഇറാൻ പിന്തുണയുള്ള ഹൗതി ഷിയാകൾക്കാണ്. യെമൻ പ്രസിഡന്റ് ഹാദിയെ സഹായിക്കാനാണ് സൗദി സഖ്യം യെമനിൽ വ്യോമാക്രമണം നടത്തുന്നത്.