മോദിയുടെ പ്രസ്താവന അടിസ്ഥാനമില്ലാത്ത വ്യാജപ്രചാരണം: പാക് മുൻ വിദേശകാര്യമന്ത്രി
12:50 AM Dec 14, 2017 | Deepika.com
ഇസ്ലാമാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ ഇടപെടൽ നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന അടിസ്ഥാനമില്ലാത്ത വ്യാജപ്രചാരണമാണെന്ന് പാക് മുൻ വിദേശകാര്യമന്ത്രി കുർഷിദ് കസൂരി. കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ സംഘടിപ്പിച്ച വിരുന്നിൽ താനും പങ്കെടുത്തിരുന്നെന്നും പാക്കിസ്ഥാന് ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.