ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങാം കൊട്ടാരത്തിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. വിവരം കിട്ടി മൂന്നു മിനിറ്റിനകം ഇയാളെ കസ്റ്റഡിയിലെടുക്കാനായെന്നു മെട്രോപ്പൊലിറ്റൻ പോലീസ് വ്യക്തമാക്കി. അക്രമിയുടെ പക്കൽ ആയുധങ്ങളില്ലായിരുന്നു. അക്രമിക്കു ഭീകരബന്ധം ഉള്ളതായി സംശയിക്കുന്നില്ലെന്നും മെട്രോപ്പൊലിറ്റൻ പോലീസ് പ്രസ്താവനയിൽ അറിയിച്ചു.
ബക്കിങാം കൊട്ടാരത്തിൽ അതിക്രമിച്ചു കടക്കാൻ ഇതിനുമുന്പും പലവട്ടം ശ്രമമുണ്ടായിട്ടുണ്ട്.
ഒാഗസ്റ്റിൽ 26 വയസുള്ള യുവാവ് കൊട്ടാരത്തിനു കാവൽ നിന്ന മൂന്നു പോലീസുകാരെ വെട്ടിപ്പരിക്കേല്പിച്ചതിന് അറസ്റ്റിലായി. കൊട്ടാരത്തിന്റെ ഗേറ്റ് ചാടിക്കടക്കാൻ ശ്രമിച്ചതിന് ഒക്ടോബറിൽ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വർഷം ഒരു കൊലക്കേസ് പ്രതി കൊട്ടാരവളപ്പിൽ കടന്നു പത്തുമിനിറ്റോളം അവിടെയെല്ലാം ചുറ്റിക്കറങ്ങിയ സംഭവവുമുണ്ടായി.
ബക്കിങാം കൊട്ടാരത്തിൽ അതിക്രമിച്ചു കടക്കാൻ ശ്രമം
12:10 AM Dec 13, 2017 | Deepika.com