കൊച്ചി/മുംബൈ: സ്വർണവില പവന് 440 രൂപ താണ് 20,800 രൂപയിലെത്തി. വിദേശവിപണിയിലെ താഴ്ചയുടെ ചുവടുപിടിച്ചാണ് ഇടിവ്. അമേരിക്കൻ കേന്ദ്രബാങ്ക് ഫെഡ് ഇന്നു പലിശ വർധിപ്പിക്കുമെന്ന ധാരണയിൽ സ്വർണവില കുറഞ്ഞു. ഡോളറിന്റെ വില കൂടിയും വരികയാണ്.
കേരളത്തിൽ എട്ടു വ്യാപാരദിനംകൊണ്ടു പവന് 1120 രൂപ കുറഞ്ഞു. വിദേശത്തു രണ്ടാഴ്ചകൊണ്ട് ഒരൗൺസ് (31.1 ഗ്രാം) സ്വർണത്തിന് 52 ഡോളർ കുറഞ്ഞു. 1295ൽനിന്ന് 1243 ഡോളറിലേക്ക്.
ഇതോടൊപ്പം വെള്ളിക്കും വില ഇടിഞ്ഞു. ഫെഡ് തീരുമാനത്തെപ്പറ്റിയുള്ള ആശങ്കയിൽ ഇന്നലെ ഇന്ത്യയിലെ ഓഹരികന്പോളങ്ങളും താഴോട്ടായിരുന്നു.
പവന് 440 രൂപ ഇടിഞ്ഞു
11:07 PM Dec 12, 2017 | Deepika.com