വത്തിക്കാൻസിറ്റി: കേരളത്തിലും തമിഴ്നാട്ടിലും ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരന്തത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചിച്ചു. ഞായറാഴ്ച ത്രികാലജപത്തിനുശേഷമുള്ള പ്രസംഗത്തിൽ മാർപാപ്പ ദുരന്തത്തെ പരാമർശിക്കുകയും ദുരിതമനുഭവിക്കുന്ന ജനതയ്ക്കായ് പ്രാർഥിക്കുകയും ചെയ്തു.
തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. സൂസാ പാക്യത്തെ ടെലിഫോണിൽ വിളിച്ച് മാർപാപ്പ വിവരങ്ങൾ തിരക്കിയിരുന്നു. ശനിയാഴ്ചയായിരുന്നു ഇത്. ഇതിനുശേഷം വത്തിക്കാൻ റേഡിയോ ആർച്ച്ബിഷപ് ഡോ. സൂസ പാക്യത്തിന്റെ അഞ്ചുമിനിറ്റ് ദൈർഘ്യമുള്ള സന്ദേശം റിക്കാർഡ് ചെയ്ത് പ്രക്ഷേപണം ചെയ്തു.
ഓഖി ദുരന്തം: മാർപാപ്പ അനുശോചിച്ചു
12:48 AM Dec 12, 2017 | Deepika.com