മുംബൈ: മാരുതി സുസുകിയുടെ ഓഹരികൾ കുതിപ്പു തുടരുന്നു. വെള്ളിയാഴ്ച 2.7 ശതമാനം ഉയർന്ന ഓഹരികൾ ഇന്നലെ 1.4 ശതമാനം ഉയർന്ന് 9,167.70 രൂപയിലെത്തി. ആഗോള ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി ടാർഗറ്റ് പ്രൈസ് ഉയർത്തിയതാണ് മാരുതിയുടെ ഓഹരികൾക്ക് കുതിപ്പേകിയത്. ഓഹരിയൊന്നിന് 9,102 രൂപയായിരുന്ന ടാർഗറ്റ് പ്രൈസ് 10,563 രൂപയായാണ് ഉയർത്തിയത്.
ആഗോളതലത്തിൽ ഏറ്റവുമധികം ലാഭമുള്ള വാഹനനിർമാതാക്കളിലൊന്നാണ് മാരുതിയെന്നാണ് വിലയിരുത്തൽ. ഇലക്ട്രിക് വാഹനനിർമാണത്തിനായി ടൊയോട്ട മോട്ടോറും മാരുതി സുസുകിയും കൈകോർക്കുന്നതും ഓഹരിയുടെ മൂല്യമുയരാനിടയാക്കി. ഇരുകമ്പനികളും സംയുക്തമായി 2020 മുതൽ വാണിജ്യാടിസ്ഥാനത്തിൽ ഇലക്ട്രിക് കാറുകളുടെ വില്പന തുടങ്ങുമെന്നാണ് പ്രഖ്യാപനം.
മാരുതിയുടെ ഓഹരികൾ കുതിക്കുന്നു
11:40 PM Dec 11, 2017 | Deepika.com