കൊച്ചി: മൂവാറ്റുപുഴ നടുക്കരയിൽ ആരംഭിക്കുന്ന വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗണ്‍സിലിന്റെ പദ്ധതിയായ ഹൈടെക് പ്ലഗ് നഴ്സറി 16ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. 4.09 ഏക്കറിൽ രാഷ്ട്രീയ കൃഷി വികാസ് യോജന (ആർകെവിവൈ) പദ്ധതിയുടെ 11.35 കോടി ധനസഹായത്തോടെ ഹൈടെക് പച്ചക്കറി തൈ ഉത്പാദന കേന്ദ്രമാണ് പൂർത്തിയാക്കിയിട്ടുള്ളത്.
പ്രതിവർഷം രണ്ടു കോടി ഹൈബ്രിഡ് പച്ചക്കറിത്തൈകൾ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട് യൂണിറ്റിന്. വിഷരഹിത പച്ചക്കറികൾ ശേഖരിക്കുന്നതിന് ’തളിർ’ എന്ന ബ്രാൻഡിൽ വിപണനത്തിനായി കൊട്ടാരക്കരയിൽ ബ്രാൻഡഡ് റീട്ടെയിൽ ഔട്ട്ലെറ്റ് 19ന് ഉദ്ഘാടനം ചെയ്യും.
കേരളത്തിൽ ആദ്യമായി ആരംഭിക്കുന്ന അഗ്രോ ഹൈപ്പർ ബസാർ 16ന് രാവിലെ പത്തിന് തൃശൂർ ചെന്പുക്കാവിൽ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
മൂവാറ്റുപുഴ നടുക്കരയിൽ ഹൈടെക് പ്ലഗ്
11:40 PM Dec 11, 2017 | Deepika.com