മുംബൈ: വലിയ തരംഗം സൃഷ്ടിച്ചെങ്കിലും റിലയൻസിന്റെ ജിയോ ഫീച്ചർ ഫോണ്‍ ചെറുതല്ലാത്ത വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. ഫേസ്ബുക്ക്, വാട്സ്ആപ്പ്, യൂട്യൂബ് തുടങ്ങിയ ജനപ്രിയ ആപ്പുകൾ പ്രവർത്തിക്കില്ല എന്നതായിരുന്നു ജിയോ ഫീച്ചർ ഫോണ്‍ നേരിട്ട ഏറ്റവും പ്രധാന വിമർശനം.
ഫോണ്‍ പുറത്തിറക്കി നാളേറെയായിട്ടും ജനപ്രിയ ആപ്പുകൾ അനുവദിച്ച് വിമർശകരുടെ വായടപ്പിക്കാൻ ജിയോ ശ്രമിച്ചതുമില്ല. എന്നാൽ ജിയോയ്ക്ക് കടുത്ത മത്സരം സമ്മാനിച്ച് കളത്തിലിറങ്ങിയ മറ്റൊരു ഫീച്ചർ ഫോണാകട്ടെ ജനഹിതം മനസിലാക്കി ജനപ്രിയ ആപ്പുകൾ കൂടി ഉൾപ്പെടുത്തിയിരിക്കുകയാണിപ്പോൾ. മൈക്രോ മാക്സിന്റെ ഭാരത് വണ്‍ ഫീച്ചർ ഫോണാണ് ചടുലനീക്കം നടത്തി എതിരാളിക്ക് പണി കൊടുത്തത്.
വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നുവേണ്ട സാക്ഷാൽ യൂടൂബും ഉൾപ്പെടുന്ന ആൻഡ്രോയിഡ് വേർഷൻ ഭാരത് വണ്‍ ആണ് മൈക്രോ മാക്സിൽ അവതരിപ്പിച്ചിരിക്കുന്നത്. 2200 രൂപ വിലയുള്ള ഈ ഫോണിൽ വീഡിയോ കോൾ, ഓഡിയോ കോൾ എന്നിവയുൾപ്പെടെയുളള എല്ലാ ഫീച്ചറുകളും അടങ്ങിയ വാട്സ്ആപ്പ് ഉപോയോഗിക്കാൻ കഴിയും. 4ജി ഇന്റർനെറ്റ് ലഭ്യമായതിനാൽ ഭാരത് വണിൽ ബഫറിംഗ് അല്പംപോലുമില്ലാത യൂട്യൂബ് വീഡിയോ കാണാനും കഴിയുമെന്നാണ് കന്പനി പറയുന്നത്.
ജിയോയ്ക്കു പണികൊടുത്ത് ഭാരത് വണ്‍
12:45 AM Dec 11, 2017 | Deepika.com