ഷെറിൻ മാത്യൂസിന്റെ മൃതദേഹം സംസ്കരിച്ച സ്ഥലം വെളിപ്പെടുത്തി
12:45 AM Dec 11, 2017 | Deepika.com
ഹൂസ്റ്റൺ: കൊല്ലപ്പെട്ട ഇന്ത്യൻ വംശജ ഷെറിൻ മാത്യൂസ് എന്ന മൂന്നുവയസുകാരിയുടെ മൃതദേഹം സംസ്കരിച്ച സ്ഥലം ഏഴ് ആഴ്ചകൾക്കുശേഷം അധികൃതർ വെളിപ്പെടുത്തി. ഡാളസിലെ ടുറന്റൈൻ- ജാക്സൺ-മോറോ സെമിത്തേരിയുടെ തെക്കുപടിഞ്ഞാറു ഭാഗത്തായാണ് മൃതദേഹം സംസ്കരിച്ചിരിക്കുന്നത്. കേസിന്റെ ആവശ്യങ്ങൾ പരിഗണിച്ച് ഷെറിന്റെ സംസ്കാരസ്ഥലം പൊതുജനങ്ങളിൽനിന്നു മറച്ചുപിടിച്ചിരിക്കുകയായിരുന്നു.