വാഷിംഗ്ടൺ ഡിസി: ഹൈദരാബാദിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥി മുഹമ്മദ് അക്ബറിനെ(30) വെടിയേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിക്കാഗോയിലെ ആൽബനി പാർക്കിൽ ശനിയാഴ്ചയാണു സംഭവം.മുപ്പതുകാരനായ അക്ബർ ഡെവ്റി യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് കോഴ്സിനു പഠിക്കുകയാണ്.
പാർക്കിംഗ് ഏരിയായിലുള്ള കാറിനടുത്തേക്കു നടന്നുപോകുന്പോഴാണു വെടിയേറ്റത്. യുഎസിലേക്ക് അടിയന്തര വീസ ലഭിക്കാൻ സഹായിക്കണമെന്നു ഹൈദരാബാദിലുള്ള കുടുംബം ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തോട് അഭ്യർഥിച്ചു.
ഇന്ത്യൻ വിദ്യാർഥിക്കു യുഎസിൽ വെടിയേറ്റു
12:45 AM Dec 11, 2017 | Deepika.com