കല്യാണ് ജ്വല്ലേഴ്സ് ഷോറൂം മല്ലേശ്വരത്തു തുറന്നു
11:46 PM Dec 09, 2017 | Deepika.com
തൃശൂർ: കല്യാണ് ജ്വല്ലേഴ്സ് ബംഗളൂരുവിലെ മല്ലേശ്വരത്തു പുതിയ ഷോറൂം തുറന്നു. ബ്രാൻഡ് അംബാസഡർമാരായ ശിവരാജ്കുമാർ, പ്രഭു ഗണേശൻ, മഞ്ജു വാര്യർ എന്നിവരാണ് 118-ാം ഷോറൂം ഉദ്ഘാടനം ചെയ്തത്. കല്യാണ് ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ എന്നിവരും പങ്കെടുത്തു. ബംഗളൂരുവിൽ കല്യാണിന്റെ നാലാമത്തെ ഷോറൂമാണ് മല്ലേശ്വരത്തേത്.