കൊച്ചി: പൂർണമായും കഴിവിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാർക്ക് ഓഹരി പങ്കാളിത്തം നൽകുന്നതെന്ന് ഫെഡറൽ ബാങ്ക് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
കൂടുതൽ കാര്യക്ഷമതയും സേവനമനോഭാവവും കാഴ്ചവയ്ക്കുന്ന ജീവനക്കാർക്കു കൂടുതൽ ഓഹരി പങ്കാളിത്തം നൽകുന്ന വിധത്തിലാണ് ഇത് ലഭ്യമാക്കുന്നത്. എന്നാൽ കാര്യക്ഷമമായി പ്രവർത്തനം കാഴ്ചവയ്ക്കുന്നവർക്കും അല്ലാത്തവർക്കും തുല്യമായി ഓഹരി പങ്കാളിത്തം നൽകണമെന്നാവശ്യപ്പെട്ട് യൂണിയനുകൾ പ്രക്ഷോഭം നടത്തുകയാണ്.
ഓഫീസർ തലത്തിലുള്ള 70 ശതമാനത്തിലേറെ പേരും ഇപ്പോഴത്തെ ആനുകൂല്യത്തിന്റെ പരിധിയിൽ വരുന്നുണ്ട്. ഇപ്പോൾ ആനുകൂല്യം ലഭിക്കാത്തവർക്ക് തങ്ങളുടെ കാര്യക്ഷമതയും സേവനമനോഭാവവും മെച്ചപ്പെടുത്തുകയാണെങ്കിൽ അടുത്ത തവണ ഇതു നേടാനുളള സാഹചര്യവുമുണ്ട്. ഓഹരി പങ്കാളിത്തം നൽകുന്ന പദ്ധതിയെ ജീവനക്കാരിലെ വലിയൊരു വിഭാഗം പൂർണമായി സ്വാഗതം ചെയ്തിട്ടുണ്ടെന്നും ഫെഡറൽ ബാങ്ക് അധികൃതർ പറഞ്ഞു.
ജീവനക്കാർക്ക് ഓഹരി പങ്കാളിത്തം: കഴിവിന്റെ അടിസ്ഥാനത്തിലെന്ന് ഫെഡറൽ ബാങ്ക് അധികൃതർ
11:46 PM Dec 09, 2017 | Deepika.com