മാരുതിയുടെ ഓഹരികൾ ഉയർന്നു
12:34 AM Dec 09, 2017 | Deepika.com
മുംബൈ: വാഹനവിപണിയിലും ഓഹരിവിപണിയിലും 2017 മാരുതിക്ക് കുതിപ്പിന്റെ വർഷം. പ്രതിമാസ വില്പന, വിറ്റുവരവ്, ജിഎസ്ടി എന്നിവയുടെ പിൻബലത്തിൽ 2017ൽ മാരുതിയുടെ ഓഹരികൾ 71 ശതമാനം ഉയർന്നു. കമ്പനിയുടെ ഓഹരികൾ ഇന്നലെ 9000 എന്ന നാഴികക്കല്ല് പിന്നിട്ടു. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ ഓഹരിമൂല്യം 9,119.95 ആണ്. കഴിഞ്ഞ ദിവസം 3.3 ശതമാനം ഉയർന്ന ഓഹരികൾ ഇന്നലെ 2.7 ശതമാനം ഉയർന്നു.