ന്യൂഡൽഹി: ടാറ്റ മോട്ടോഴ്സിന്റെ ടൈഗർ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറങ്ങി. കേന്ദ്ര ഉൗർജ മന്ത്രാലയത്തിനു കീഴിലുള്ള എനർജി എഫിഷ്യൻസി സർവീസ് ലീമിറ്റഡിനു ( ഇഇഎസ്എൽ) വേണ്ടിയാണ് ടാറ്റ ഈ വാഹനങ്ങൾ നിർമിച്ചത്. ഗുജറാത്തിലെ സാനനന്ദ് പ്ലാന്റിലായിരുന്നു നിർമാണം. ടാറ്റ എമിററ്റ്സ് ചെയർമാൻ രത്തൻ ടാറ്റ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
ഇഇഎസ്എലിന് 10,000 ഇലക്ട്രിക് കാറുകൾ നൽകാനുള്ള ടെൻഡർ കഴിഞ്ഞ സെപ്റ്റംബറിലാണ് ടാറ്റസ്വന്തമാക്കിയത്. ഇലക്ട്രിക്വാഹനനിർമാണ രംഗത്തേക്കു താരതമ്യേന വൈകി പ്രവേശിപ്പിച്ചു ടാറ്റ മികച്ച് ഇന്ധനക്ഷമത അവകാശപ്പെട്ടാണു ടെൻഡർ സ്വന്തമാക്കിയത്.
ടാറ്റയ്ക്കു മുന്പേ ഇലക്ട്രിക് വാഹന നിർമാണരംഗത്തേക്കു ചുവടുവച്ച മഹീന്ദ്രയ്ക്കും ഇഇഎസ്എലിന്റെ ടെൻഡർ ലഭിച്ചിട്ടുണ്ട്. ടെൻഡറിന്റെ ആദ്യഘട്ടത്തിൽ 100 വീതം ഇലക്ട്രിക് വാഹനങ്ങളാണ് ഇരു കന്പനികളും ഇഇഎസ്എലിനു നൽകേണ്ടത്.
ടാറ്റയുടെ ടൈഗർ ഇലക്ട്രിക് കാറുകൾ പുറത്തിറങ്ങി
12:33 AM Dec 08, 2017 | Deepika.com