കൊച്ചി: സോളാർ വൈദ്യുതോത്പാദനത്തിനു കേരളത്തിൽ വൻ സാധ്യതയാണുള്ളതെന്നു കിർലോസ്കർ സോളാർ ടെക്നോളജീസ് (കെഎസ്ടിപിഎൽ) ബിസിനസ് ഹെഡ് ദീപക് പൽവങ്കർ. കെഎസ്ടിപിഎൽ കേരളത്തിലെ സ്റ്റോക്കിസ്റ്റും കീപാർട്ണറുമായി ജിഎസ്എൽ എനർജി സൊലൂഷൻസിനെ നിയോഗിച്ചതിനുശേഷം നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഎസ്എലുമായി ചേർന്ന് സോളാർ മൊഡ്യൂളുകൾ, ഓണ്‍-ഗ്രിഡ് ഇൻവർട്ടറുകൾ എന്നിവയും ഗാർഹിക, വിദ്യാഭ്യാസ, ടൂറിസം, ആരോഗ്യരക്ഷാ, വാണിജ്യ, വ്യവസായ മേഖലകൾക്കാവശ്യമായ പവർ പ്ലാന്റുകളുമാണ് കെഎസ്ടിപിഎൽ ലഭ്യമാക്കുന്നത്.
കൂടുതൽ ഉത്പന്നങ്ങൾ കന്പനി ഉടൻ വിപണിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്എൽ എനർജി സൊലൂഷൻസ് മാനേജിംഗ് ഡയറക്ടർ ജാക്സണ് മാത്യു, ഡയറക്ടർ സാജൻ ഗീവർഗീസ്, സുരേഷ് സിംസണ്‍ തുടങ്ങിയവരും സംബന്ധിച്ചു.
സൗരോർജ വൈദ്യുതോത്പാദനത്തിനു കേരളത്തിൽ വൻ സാധ്യത
12:33 AM Dec 08, 2017 | Deepika.com