മുംബൈ: ജിയോയെ വെല്ലാൻ സർപ്രൈസ് ഓഫറുമായി എയൽടെൽ രംഗത്ത്. റിലയൻസ് ജിയോയ്ക്കു കനത്ത വെല്ലുവിളി ഉയർത്തി 349 രൂപയുടെയും 549 രൂപയുടെയും പ്ലാനാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്. 349 രൂപയുടെ പ്ലാനിൽ നിലവിലെ 1.5 ജിബി ഡേറ്റയ്ക്കു പുറമേ 500 എംബി അധിക ഡേറ്റ കൂടി നൽകും. ആദ്യം എയർടെൽ ദിനംപ്രതി ഒരു ജിബി ഡേറ്റയാണു നൽകിയിരുന്നത്.
നവംബറിൽ അതു ദിവസം 1.5 ജിബി ഡേറ്റ ആയി ഉയർത്തി. അതാണ് ഇപ്പോൾ രണ്ടു ജിബി ആക്കിയിരിക്കുന്നത്. 549 രൂപയുടെ പ്ലാനിൽ ദിവസേന മൂന്നു ജിബി ഡാറ്റ വീതം 28 ദിവസത്തേക്ക് 84 ജിബി ഡാറ്റയാണു നൽകുന്നത്. 549 രൂപയുടെ ഓഫറിൽ നേരത്തെ പ്രതിദിനം 2.5 ഡാറ്റയാണു നൽകിയിരുന്നത്.
രണ്ട് ഓഫറുകൾക്കൊപ്പവും പരിധിയില്ലാത്ത സൗജന്യ കോളുകളും ലഭിക്കും. റിലയൻസ് ജിയോയുടെ 309 രൂപയുടെ പ്ലാനിൽ 49 ദിവസത്തേക്കു പ്രതിദിനം ഒരു ജിബി ഡാറ്റ വീതം ആകെ 49 ജിബിയാണ് നൽകുന്നത്.
ജിയോയെ ഞെട്ടിച്ച് എയർടെൽ സർപ്രൈസ് ഒാഫർ
12:33 AM Dec 08, 2017 | Deepika.com