ബെയ്ജിംഗ്: ഇന്ത്യൻ ഡ്രോൺ അതിർത്തി ലംഘിച്ചെന്ന് ചൈനീസ് പ്രതിരോധമന്ത്രാലയം. ചൈനീസ് അതിർത്തിയിലെ അഖണ്ഡത തകർക്കുന്ന രീതിയിൽ ഡോക ലാം മേഖല ഉൾപ്പെടുന്ന സിക്കിം സെക്ടറിൽ ഇന്ത്യൻ ഡ്രോൺ കടന്നതായി ചൈനീസ് വൃത്തങ്ങൾ അറിയിച്ചു. അതിർത്തി കടന്ന ഡ്രോൺ തകർന്നുവീണു. ഇന്ത്യയുടെ ഈ പ്രവൃത്തി നയതന്ത്രതലത്തിലുള്ള ചൈനീസ് പ്രതിഷേധത്തിന് ഇടയായി.
ഇന്ത്യ-ചൈന അതിർത്തിയിലെ സിക്കിം സെക്ടറിൽ അതിർത്തി ലംഘിച്ച് ഇന്ത്യയുടെ ആളില്ലാ ചെറുവിമാനം എത്തിയതായി ചൈനീസ് വിദേശകാര്യവക്താവ് ജംഗ് ഷുവാംഗ് പറഞ്ഞു. അതിർത്തിയിൽ തകർന്നുവീണ ഡ്രോൺ വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയതായും ചൈനീസ് അധികൃതർ അറിയിച്ചു. എന്നാൽ, സംഭവത്തേക്കുറിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ത്യൻ ഡ്രോൺ അതിർത്തി ലംഘിച്ചതായി ചൈന
12:33 AM Dec 08, 2017 | Deepika.com