ബെയ്ജിംഗ്: റഷ്യ, ഇന്ത്യ, ചൈന രാജ്യങ്ങളിലെ (ആർഐസി) വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിക്കായി തിങ്കളാഴ്ച ഇന്ത്യയിലെത്തുന്ന ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി പ്രമുഖ നേതാക്കളുമായി ചർച്ച നടത്തും.
ഇന്ത്യ-ചൈന ഡോക ലാ സംഘർഷത്തിനുശേഷം ആദ്യമായാണ് ഒരു ചൈനീസ് ഉന്നതൻ ഇന്ത്യ സന്ദർശിക്കുന്നത്. അതിർത്തിയിലെ റോഡ് നിർമാണത്തിൽനിന്ന് ചൈനീസ് സൈന്യം പിൻമാറിയതോടെ 73 ദിവസം നീണ്ടുനിന്ന സംഘർഷം ഓഗസ്റ്റ് 28 ആണ് അവസാനിച്ചത്. ഇന്ത്യ-ചൈന-ഭൂട്ടാൻ അതിർത്തി പ്രദേശത്തുകൂടിയാണ് ചൈന റോഡ് നിർമിക്കാൻ ശ്രമിച്ചത്. ആർഐസി യോഗത്തിനെത്തുന്ന ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ജെംഗ് ഷുവാംഗ് പറഞ്ഞു.
ചൈനീസ് വിദേശകാര്യമന്ത്രി 11ന് ഇന്ത്യയിൽ
12:58 AM Dec 07, 2017 | Deepika.com