മൂൺ ജേ ഇൻ ചൈനയിലേക്ക്
12:58 AM Dec 07, 2017 | Deepika.com
ബെയ്ജിംഗ്: ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ ഈ മാസം 13മുതൽ 16വരെ ചൈനയിൽ സന്ദർശനം നടത്തും. ഉത്തരകൊറിയൻ പ്രശ്നം ചർച്ചാവിഷയമാവും. സന്ദർശന വാർത്ത റിപ്പോർട്ടു ചെയ്ത സിൻഹുവാ കൂടുതൽ വിവരങ്ങൾ നല്കിയില്ല.