മുംബൈ: അനിൽ അംബാനിയുടെ സ്വപ്നങ്ങൾക്കുമേൽ കരിനിഴലായി ചൈനീസ് ബാങ്കുകൾ. റിലയൻസ് കമ്യൂണിക്കേഷൻസിനെ പാപ്പർ കോടതിയിലേക്കു നയിക്കാൻ അവർ ഒരുങ്ങുന്നു. ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന (ഐസിബിസി)യും എക്സ്പോർട്ട് ഇംപോർട്ട് ബാങ്ക് ഓഫ് ചൈനയും ചൈന ഡവലപ്മെന്റ് ബാങ്കും (സിഡിബി) ആണ് കേസിനൊരുങ്ങുന്നത്. റിലയൻസ് കമ്യൂണിക്കേഷന്‍ (ആർകോം) 45,733 കോടി രൂപ കടമുണ്ട്.
പാപ്പർ നടപടിക്കു നീങ്ങാതെ കടം പുനഃക്രമീകരണത്തിനു സമ്മതിക്കാൻ ഇന്ത്യൻ ബാങ്കുകൾ തയാറാണ്. ഫ്രഞ്ച് യുദ്ധവിമാനമായ റഫാലിന്റെ ഇന്ത്യയിലെ നിർമാണ കരാർ നേടിയിട്ടുള്ള അനിൽ അംബാനിക്കു പാപ്പർ നടപടി വലിയ ആഘാതമാകും.
അനിൽ അംബാനിക്ക് എതിരേ ചൈനീസ് ബാങ്കുകൾ
12:53 AM Dec 07, 2017 | Deepika.com