സകാഷ്‌വിലിയെ ജനക്കൂട്ടം മോചിപ്പിച്ചു

12:41 AM Dec 06, 2017 | Deepika.com
കീ​​​വ് : മു​​​ൻ ജോ​​​ർ​​​ജി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റും യു​​​ക്രെ​​​യി​​​നി​​​ലെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വു​​​മാ​​​യ മിഖായേൽ സ​​​കാ​​​ഷ്‌വി​​​ലി​​​യെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ​​​നി​​​ന്നു ജ​​​ന​​​ക്കൂ​​​ട്ടം മോ​​​ചി​​​പ്പി​​​ച്ചു. യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് പൊ​​​റോ​​​ഷെ​​​ങ്കോ​​​വി​​​നെ പു​​​റ​​​ത്താ​​​ക്കാ​​​ൻ സ​​​കാ​​​ഷ്‌​​​വി​​​ലി ജ​​​ന​​​ങ്ങ​​​ളെ ആ​​​ഹ്വാ​​​നം ചെ​​​യ്തു. യു​​​ക്രെ​​​യ്ൻ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യും ജ​​​ന​​​ങ്ങ​​​ളും ത​​​മ്മി​​​ൽ ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ഏ​​​റ്റു​​​മു​​​ട്ട​​​ൽ ന​​​ട​​​ക്കു​​​ക​​​യാ​​​ണ്.

ചൊ​​​വ്വാ​​​ഴ്ച യു​​​ക്രെ​​​യ്ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ലെ സ​​​കാ​​​ഷ് വി​​​ലി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തെ പി​​​ടി​​​കൂ​​​ടാ​​​നാ​​​യി പോ​​​ലീ​​​സും സു​​​ര​​​ക്ഷാ​​​സൈ​​​നി​​​ക​​​രും എ​​​ത്തി​​​യ​​​പ്പോ​​​ൾ അ​​​ദ്ദേ​​​ഹം കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ മു​​​ക​​​ളി​​​ൽ നി​​​ന്നു താ​​​ഴേ​​​ക്കു ചാ​​​ടു​​​മെ​​​ന്നു ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി. പി​​​ന്നീ​​​ട് പോ​​​ലീ​​​സ് അ​​​ദ്ദേ​​​ഹ​​​ത്തെ കാ​​​റി​​​ൽ ക​​​യ​​​റ്റി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​പ്പോ​​​ൾ ജ​​​ന​​​ക്കൂ​​​ട്ടം ത​​​ട​​​യു​​​ക​​​യും ബ​​​ല​​​മാ​​​യി മോ​​​ചി​​​പ്പി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

നേ​​​ര​​​ത്തേ സ​​​കാ​​​ഷ്‌​​​വി​​​ലി​​​യും പൊ​​​റോ​​​ഷെ​​​ങ്കോ​​​വും യോ​​​ജി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു. പൊ​​​റോ​​​ഷെ​​​ങ്കോ​​​യാ​​​ണ് സ​​​കാ​​​ഷ്‌​​​വി​​​ലി​​​ക്കു യു​​​ക്രെ​​​യ്ൻ പൗ​​​ര​​​ത്വം ന​​​ൽ​​​കി​​​യ​​​തും അ​​​ദ്ദേ​​​ഹ​​​ത്തെ എ​​​ഡേ​​​സാ​​​യി​​​ലെ ഗ​​​വ​​​ർ​​​ണ​​​റാ​​​യി നി​​​യ​​​മി​​​ച്ച​​​തും.​​​വൈ​​​കാ​​​തെ അ​​​വ​​​ർ ത​​​മ്മി​​​ൽ തെ​​​റ്റി.

സ​​​കാ​​​ഷ്‌​​​വി​​​ലി സ്വ​​​ന്ത​​​മാ​​​യി പാ​​​ർ​​​ട്ടി രൂ​​​പീ​​​ക​​​രി​​​ച്ച​​​തോ​​​ടെ പൊ​​​റോ​​​ഷെ​​​ങ്കോ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പൗ​​​ര​​​ത്വം റ​​​ദ്ദാ​​​ക്കി. തു​​​ട​​​ർ​​​ന്നു കീ​​​വി​​​ൽ ഭ​​​ര​​​ണ​​​മാ​​​റ്റ​​​ത്തി​​​നാ​​​യി സ​​​കാ​​​ഷ്‌​​​വി​​​ലി പ്ര​​​ക്ഷോ​​​ഭം ശ​​​ക്ത​​​മാ​​​ക്കി. അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട സ​​​കാ​​​ഷ്‌​​​വി​​​ലി​​​യെ വി​​​ട്ടു​​​ത​​​ര​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ജ​​​ന്മ​​​നാ​​​ടാ​​​യ ജോ​​​ർ​​​ജി​​​യ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും കീ​​​വ് ഇ​​​തു​​​വ​​​രെ വ​​​ഴ​​​ങ്ങി​​​യി​​​ട്ടി​​​ല്ല.