വാഷിംഗ്ടൺഡിസി: ഇന്ത്യൻ വംശജയായ കലിഫോർണിയ സെനറ്റർ കമല ഹാരിസ് ഫോറിൻ പോളിസി മാഗസിന്റെ 2017ലെ അന്പത് ആഗോളചിന്തകരുടെ പട്ടികയിൽ ഒന്നാമത്. ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേഇൻ ആണ് പട്ടികയിലെ രണ്ടാമത്തെയാൾ. മൂന്നാമതായി ഇടം പിടിച്ചിരിക്കുന്നത് ഇന്ത്യൻ വംശജനായ ഹാസ്യതാരം ഹസൻ മിൻഹാജാണ്. യുഎന്നിലെ യുഎസ് അംബാസഡർ നിക്കി ഹേലിയും പട്ടികയിൽ ഇടംനേടി.
2017ൽ വിവിധ വിഷയങ്ങളിൽ വ്യത്യസ്തങ്ങളായ ഇടപെടലുകളിലൂടെ പ്രശംസനീയമായ രീതിയിൽ ഇടപെടലുകൾ നടത്തിയ ആളുകളെയാണ് ഫോറിൻ പോളിസി മാഗസിൻ ആഗോളചിന്തകരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. കഴിഞ്ഞവർഷം 100 പേരുടെ പട്ടികയാണ് ഇവർ പ്രസിദ്ധീകരിച്ചത്.
കമല ഹാരിസ് ആഗോള ചിന്തകരുടെ പട്ടികയിൽ ഒന്നാമത്
12:41 AM Dec 06, 2017 | Deepika.com