എൽടിടിഇ നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന ഹർജി കോടതി തള്ളി

12:41 AM Dec 06, 2017 | Deepika.com
കൊ​​ളം​​ബോ: വേ​​ലു​​പ്പി​​ള്ള പ്ര​​ഭാ​​ക​​ര​​ൻ കൊ​​ല്ല​​പ്പെ​​ട്ട​​ശേ​​ഷം എ​​ൽ​​ടി​​ടി​​ഇ​​യെ ന​​യി​​ച്ച കു​​മ​​ര​​ൻ പ​​ദ്മ​​നാ​​ഥ​​നെ അ​​റ​​സ്റ്റു ചെ​​യ്യ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് മാ​​ർ​​ക്സി​​സ്റ്റ് ജ​​ന​​താ വി​​മു​​ക്തി പെ​​രാ​​മു​​ന​​യ്ക്കു വേ​​ണ്ടി സം​​ഘ​​ട​​ന​​യു​​ടെ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി വി​​ജി​​ത് ഹെ​​രാ​​ത് സ​​മ​​ർ​​പ്പി​​ച്ച ഹ​​ർ​​ജി ശ്രീ​​ല​​ങ്ക​​ൻ അ​​പ്പീ​​ൽ കോ​​ട​​തി ത​​ള്ളി.

രാ​​ജീ​​വ് ഗാ​​ന്ധി വ​​ധ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​ന്‍റ​​ർ​​പോ​​ൾ പ​​ട്ടി​​ക​​യി​​ൽ പേ​​രു​​ള്ള​​യാ​​ളാ​​ണു കെ​​പി എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന കു​​മ​​ര​​ൻ പ​​ദ്മ​​നാ​​ഥ​​ൻ. 2011​​ൽ മ​​ലേ​​ഷ്യ​​യി​​ൽ അ​​റ​​സ്റ്റി​​ലാ​​യ കെ​​പി​​യെ ശ്രീ​​ല​​ങ്ക​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും അ​​ദ്ദേ​​ഹ​​ത്തെ സു​​ര​​ക്ഷാ​​സേ​​ന​​യു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ രാ​​ജ്യ​​ത്തി​​ന്‍റെ വ​​ട​​ക്ക​​ൻ മേ​​ഖ​​ല​​യി​​ൽ താ​​മ​​സി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. കെ​​പി ഇ​​വി​​ടെ ഒ​​രു അ​​നാ​​ഥാ​​ല​​യം ന​​ട​​ത്തിവരിക​​യാ​​ണ്.