ന്യൂഡൽഹി: ഫിച്ച് റേറ്റിംഗ്സ് ഇന്ത്യയുടെ വളർച്ച പ്രതീക്ഷ കുറച്ചു. 2017-18 വളർച്ച പ്രതീക്ഷ 6.9 ശതമാനമായിരുന്നത് 6.7 ശതമാനമായി കുറച്ചു. 2018-19ൽ 7.4 ശതമാനം പ്രതീക്ഷിച്ച വളർച്ച 7.3 ശതമാനമേ വരൂ എന്നും പ്രവചിച്ചു.
ജൂലൈ - സെപ്റ്റംബറിൽ പ്രതീക്ഷിച്ചത്ര വളർച്ച ഉണ്ടായില്ലെന്നു ഫിച്ച് റേറ്റിംഗ്സ് വിലയിരുത്തി. 6.3 ശതമാനമാണു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഒാഫീസ് ജൂലൈ-സെപ്റ്റംബറിൽ കണക്കാക്കിയ വളർച്ച. തലേ ത്രൈമാസത്തിലെ 5.7 ശതമാനത്തേക്കാൾ മെച്ചമായിരുന്നു ഇത്. എന്നാൽ, തലേവർഷം ഇതേ ത്രൈമാസത്തിലെ 7.5 ശതമാനം വളർച്ചയെ അപേക്ഷിച്ചു വളരെ കുറവായി.
ആഗോളവളർച്ച ശക്തിപ്പെടുമെന്ന് ഏജൻസി പറയുന്നു. എന്നാൽ, സൗദി അറേബ്യ-ഇറാൻ സംഘർഷം ക്രൂഡ് ഓയിൽ വില ഗണ്യമായി കൂട്ടാൻ ഇടയാക്കും എന്നു ഫിച്ച് റേറ്റിംഗ്സ് കരുതുന്നു.
വളർച്ച പ്രതീക്ഷ താഴ്ത്തി ഫിച്ച്
12:27 AM Dec 05, 2017 | Deepika.com