20 താലിബാൻകാർ കൊല്ലപ്പെട്ടു
12:35 AM Nov 25, 2017 | Deepika.com
കാബൂൾ: അഫ്ഗാനിസ്ഥാനിലെ വർഡാക് പ്രവിശ്യയിലെ മദ്രസയിൽ തന്പടിച്ചിരുന്ന 20 താലിബാൻ ഭീകരർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ആക്രമണസമയത്ത് മദ്രസയിൽ വിദ്യാർഥികളാരും ഇല്ലായിരുന്നുവെന്നു വർഡാക് ഗവർണറുടെ വക്താവ് പറഞ്ഞു. സുരക്ഷാസേനയുടെ നേർക്ക് താലിബാൻകാർ വെടിയുതിർത്തതിനെത്തുടർന്നാണ് വ്യോമാക്രമണത്തിന് അധികൃതർ ഉത്തരവിട്ടത്.