വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ നോർത്ത് കരോളൈനയിൽ കടയിൽ തോക്കുചൂണ്ടി കൊള്ള നടത്തിയ മോഷ്ടാവിനെ ബേസ്ബോൾ ബാറ്റിനടിച്ചു കീഴ്പ്പെടുത്തിയ ജോലിക്കാരിയെ പിരിച്ചുവിട്ടു.
കടയിലെ ജോലിക്കാരി ജുവാൻ ഹാരിസ് കന്പനിയുടെ നയങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചുവെന്നാണ് പിരിച്ചുവിടലിനു കാരണം പറഞ്ഞിരിക്കുന്നത്. ജുവാന്റെ അടിയേറ്റ അന്പത്തൊന്നുകാരൻ വില്യം വിൻസ്റ്റനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നല്കിയ ശേഷം പോലീസ് കസ്റ്റഡിയിൽ വാങ്ങി.
കടയിലുണ്ടായിരുന്ന മറ്റ് ഉപഭോക്താക്കളെ ബന്ദികളാക്കിയാണ് വിൻസ്റ്റൺ കൊള്ള നടത്തിയതെന്ന് ജുവാൻ ആരോപിച്ചു. തനിക്കും ജീവഭയം ഉണ്ടായെന്ന് അവർ കൂട്ടിച്ചേർത്തു.
കുറച്ചു സിഗരറ്റും പണവും എടുത്തശേഷം രക്ഷപ്പെടാൻ ശ്രമിച്ച വിൻസ്റ്റണെ ജുവാൻ പുറകേ ചെന്ന് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. പോലീസ് വരുന്നതുവരെ മോഷ്ടാവിനെ രക്ഷപ്പെടാനും സമ്മതിച്ചില്ല. ചെയ്തതിൽ ഒരു കുറ്റബോധവുമില്ലെന്നാണ് അവർ പിന്നീട് പറഞ്ഞത്.
കൊള്ളക്കാരനെ തല്ലിയതിന് ജീവനക്കാരിയെ പിരിച്ചുവിട്ടു
12:28 AM Nov 24, 2017 | Deepika.com