പാക് ധനമന്ത്രിക്കു സിക്ക് ലീവ് അനുവദിച്ചു
12:28 AM Nov 24, 2017 | Deepika.com
ഇസ്ലാമാബാദ്: പാക് ധനമന്ത്രി ഇഷാക് ധറിന് പ്രധാനമന്ത്രി ഷഹീദ് ഖാൻ അബ്ബാസി മൂന്നുമാസത്തെ സിക്ക് ലീവ് അനുവദിച്ചതായി ദുനിയാ ന്യൂസ് റിപ്പോർട്ടു ചെയ്തു. ചികിത്സയ്ക്കായി ധർ ലണ്ടനിലാണ്. പാനമ രേഖകളുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഹാജരാവാത്തതിനെത്തുടർന്നു ധറിനെ പ്രഖ്യാപിത കുറ്റവാളിയായി കഴിഞ്ഞദിവസം അക്കൗണ്ടബിലിറ്റി കോടതി മുദ്രകുത്തുകയുണ്ടായി.