മുംബൈ: എച്ച്എംഡി ഗ്ലോബലിന്റെ നോകിയ ശ്രേണിയിലുള്ള ബജറ്റ് സ്മാർട്ട്ഫോൺ നോകിയ-2 ഇന്ന് ഇന്ത്യൻ വിപണിയിലെത്തും. ഒക്ടോബറിൽ അവതരിപ്പിച്ച നോകിയ-2നൊപ്പം നിരവധി ഓഫറുകളും ഫിന്നിഷ് കമ്പനിയായ എച്ച്എംഡി ഗ്ലോബൽ പ്രഖ്യാപിച്ചിട്ടുണ്ട്. 6,999 രൂപ വിലയുള്ള നോകിയ 2 ഓഫ്ലൈൻ ഷോറൂമുകളിൽ ലഭ്യമാകും.
നോകിയ-2 വാങ്ങുന്ന ജിയോ വരിക്കാർക്ക് 45 ജിബി അധിക ഡാറ്റാ ലഭിക്കും. 2018 ഓഗസ്റ്റ് 31 വരെയുള്ള 309 രൂപയുടെ ഓരോ റീചാർജിനും അഞ്ചു ജിബി അധിക ഡാറ്റയാണ് ഇങ്ങനെ ലഭിക്കുന്നത്.
നോകിയ-2ന് 6,999 രൂപ
12:28 AM Nov 24, 2017 | Deepika.com