കൊച്ചി: കേരളത്തിൽ 2018-19 സാന്പത്തിക വർഷത്തോടെ നൂറു കോടിയുടെ വിപണനം ലക്ഷ്യമിട്ടു വാൾമാക്സ് പെയിന്റ്സ് പുതിയ ഉത്പന്നനിര പുറത്തിറക്കി. മാനേജിംഗ് ഡയറക്ടർ സുശീൽ. വി. ആന്റണി, ഡയറക്ടർമാരായ കെ.എസ്. സുധീർ, ജോ ജോസഫ് എന്നിവർ ചേർന്നാണു പുതിയ ഉത്പന്നങ്ങൾ അവതരിപ്പിച്ചത്.
പെയിന്റിംഗ് മേഖലയിലെ നൂതന സാങ്കേതികവിദ്യകളും അസംസ്കൃത വസ്തുക്കളും വികസിപ്പിച്ചെടുക്കുന്ന ജർമൻ കന്പനികളായ ബിഎഎസ്എഫ്, ഡോവ് എന്നിവയുമായി ചേർന്നു കേരളത്തിന്റെ സവിശേഷ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഉത്പന്നങ്ങളാണു വാൾമാക്സ് പുറത്തിറക്കിയിരിക്കുന്നത്. വാൾമാക്സ് വെതർ ഗാർഡ്, സ്റ്റെയ്നക്സ് ഇന്റീരിയർ എമൽഷൻ, ക്രസ്റ്റ്, എപോക്സി പ്രീമിയർ ആൻഡ് ടോപ് കോട്ട് എന്നിവയാണ് പുതിയ ഉത്പന്നങ്ങൾ.
നൂറു കോടിയുടെ വിപണി ലക്ഷ്യമിട്ട് വാൾമാക്സ് പെയ്ന്റ്സ്
12:28 AM Nov 24, 2017 | Deepika.com