ലണ്ടൻ: തെക്കു-കിഴക്കൻ ഇംഗ്ലണ്ടിൽ പരിശീലനപ്പറക്കലിനിടെ ഹെലികോപ്റ്ററും ചെറുവിമാനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യൻ വംശജരായ ട്രെയിനി പൈലറ്റും പരിശീലകനുമടക്കം നാലു പേർ മരിച്ചു. ബെക്കിംഗ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റി എയ്റോനോട്ടിക്സ് വിദ്യാർഥി സവാൻ മുണ്ഡെ (18), പരിശീലകൻ ജസ്പാൽ ബഹ്ര (27) എന്നിവരാണ് ആകാശത്തുവച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജർ.
ബെക്കിംഹാംഷെയറിന്റെ എയർഫീൽഡിലാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന വിയറ്റ്നാം സ്വദേശിയായ ട്രെയിനി പൈലറ്റും ബ്രിട്ടീഷ് പൗരനായ പരിശീലകനുമാണ് മരിച്ച മറ്റു രണ്ടു പേർ. അപകടത്തെത്തുടർന്ന് വ്യോമയാനവകുപ്പ് അന്വേഷണം ആരംഭിച്ചതായി തോമസ്വാലി പോലീസ് അറിയിച്ചു. ചെറുവിമാനവും ഹെലികോപ്റ്ററും ടേക്ക് ഓഫ് ചെയ്തു നിമിഷങ്ങൾക്കകം കൂട്ടിയിടിക്കുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു.
ഹെലികോപ്റ്ററും ചെറുവിമാനവും കൂട്ടിയിടിച്ച് രണ്ട് ഇന്ത്യൻ വംശജരുൾപ്പെടെ നാലു പേർ മരിച്ചു
12:21 AM Nov 23, 2017 | Deepika.com