പാക് മേജർ കൊല്ലപ്പെട്ടു
12:21 AM Nov 23, 2017 | Deepika.com
ഇസ്ലാമാബാദ്:വസിറിസ്ഥാൻ ഗോത്രമേഖലയുടെ പ്രവേശനകവാടമായ ദേരാ ഇസ്മയിൽഖാനിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റ് പാക് മേജർ കൊല്ലപ്പെട്ടു. 28കാരനായ മേജർ ഇഷാക്കിന്റെ കബറടക്ക ചടങ്ങിൽ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ ഉൾപ്പെടെയുള്ള മുതിർന്ന സൈനിക കമാൻഡർമാർ പങ്കെടുത്തു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഭീകരർക്ക് എതിരേ നടന്ന റെയ്ഡുകളിൽ കൊല്ലപ്പെടുന്ന നാലാമത്തെ സൈനിക ഓഫീസറാണ് മേജർ ഇഷാക്ക്.