ബംഗ്ലാദേശിൽ ആറുപേർക്ക് വധശിക്ഷ
12:21 AM Nov 23, 2017 | Deepika.com
ധാക്ക: 1971ലെ ബംഗ്ലാ വിമോചന യുദ്ധകാലത്ത് പാക് സൈന്യത്തിന്റെ കൂടെച്ചേർന്ന് അക്രമം അഴിച്ചുവിട്ട ആറ് ജമാഅത്ത് ഇ ഇസ്ലാമി പ്രവർത്തകർക്ക് ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചു. മൗലിക വാദികളായ ജമാഅത്ത് ഇ ഇസ്ലാമി പ്രവർത്തകർ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് എതിരായിരുന്നു.