ന്യൂഡൽഹി: ആധാർ-മൊബൈൽ ബന്ധനത്തിനായി യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പുതുതായി മുന്നോട്ടുവച്ച രീതി നടപ്പിലാക്കാൻ കൂടുതൽ സമയം വേണമെന്ന് ടെലികോം കമ്പനികൾ.
ഡിസംബർ ഒന്നു മുതൽ മൊബൈൽ വരിക്കാർക്ക് സ്വയം തങ്ങളുടെ മൊബൈൽ കണക്ഷൻ ആധാറുമായി ബന്ധിപ്പിക്കാമെന്ന് യുഐഡിഎഐ അറിയിച്ചിരുന്നു. ഇതിന് തങ്ങൾ സജ്ജരല്ലെന്നും കൂടുതൽ സമയം വേണമെന്നുമാണ് ടെലികോം കമ്പനികളുടെ സംഘടനയുഐഡിഎഐയെയും ടെലികോം വകുപ്പിനെയും അറിയിച്ചിരിക്കുന്നത്.
ആധാർ-മൊബൈൽ ബന്ധനത്തിന് സമയം വേണമെന്ന്
12:20 AM Nov 23, 2017 | Deepika.com