ന്യൂഡൽഹി: പതിനഞ്ചാം ധനകാര്യ കമ്മീഷൻ രൂപവത്കരിക്കാൻ കേന്ദ്ര കാബിനറ്റ് തീരുമാനിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ നികുതി വരുമാനം വീതം വയ്ക്കുന്നതിനുള്ള ഫോർമൂല തയാറാക്കുന്നത് ഓരോ അഞ്ചുവർഷവും നിയമിക്കപ്പെടുന്ന ധനകാര്യ കമ്മീഷനാണ് .
കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും പിന്നീട് പ്രഖ്യാപിക്കും. രാജ്യത്തെ ധനകാര്യവർഷം ഏപ്രിൽ-മാർച്ചിൽ നിന്നു ജനുവരി-ഡിസംബറിലേക്കു മാറ്റാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ജനുവരിയിൽ രൂപീകരിക്കേണ്ട കമ്മീഷൻ ഈ മാസം രൂപീകരിക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്.
15-ാം ധനകാര്യ കമ്മീഷൻ രൂപീകരിക്കുന്നു
12:20 AM Nov 23, 2017 | Deepika.com