ക്രെഡായ് സംസ്ഥാന സമ്മേളനം കൊച്ചിയിൽ
12:20 AM Nov 23, 2017 | Deepika.com
കൊച്ചി: കോണ്‍ഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ക്രെഡായ്) ദ്വിദിന സംസ്ഥാന സമ്മേളനം ഹോട്ടൽ ക്രൗണ്‍ പ്ലാസയിൽ നാളെ മുതൽ നടക്കും. നാളെ ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കെ.വി. തോമസ് എംപി, ക്രെഡായ് ദേശീയ അധ്യക്ഷൻ ജാക്സയ് ഷാ തുടങ്ങിയവർ സംബന്ധിക്കും. ക്രെഡായ് കേരള ചെയർമാൻ നജീബ് സക്കറിയ, കോണ്‍ഫറൻസ് ചെയർമാൻ എം.വി. ആന്റണി, ക്രെഡായ് കൊച്ചി പ്രസിഡന്റ് ജെ. പോൾ രാജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.