ബംഗളൂരു: രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൊന്നായ ആമസോൺ ഇന്ത്യ പുതിയ പ്രഖ്യാപനവുമായി രംഗത്ത്. മുൻനിര ടെലികോം കമ്പനികളായ വോഡഫോൺ, എയർടെൽ എന്നിവയുടെ സിം കാർഡുകൾ ഇനി ഓൺലൈനായി ആമസോൺ വഴി വാങ്ങാം.
താത്പര്യമുള്ളവർക്ക് ഡാറ്റാ പ്ലാനുകളോടുകൂടിയ പോസ്റ്റ്പെയ്ഡ് സിം കാർഡുകളാണ് വാങ്ങാൻ കഴിയുക. വിദേശരാജ്യങ്ങളിലേക്ക് പോകുന്നവർക്ക് തങ്ങളുടെ പ്രദേശത്ത് ലഭ്യമായിട്ടുള്ള അന്താരാഷ്ട്ര സിം കാർഡുകളും ഇത്തരത്തിൽ വാങ്ങാം. നേരത്തെ എയർടെൽ ഇത്തരത്തിൽ സിം കാർഡുകൾ വിതരണം ചെയ്യുന്ന പദ്ധതി തുടങ്ങിയിരുന്നെങ്കിലും വോഡഫോൺ ഇത്തരത്തിലൊരു സംരംഭം തുടങ്ങിയിരുന്നില്ല. ഓർഡർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ സിം കാർഡ് ലഭ്യമാക്കുമെന്നാണ് ആമസോണിന്റെ വാഗ്ദാനം. പോസ്റ്റ് പെയ്ഡ് കണക്ഷനുവേണ്ടി 200 രൂപയാണ് സെക്യൂരിറ്റി ഫീസായി ആമസോൺ ഈടാക്കുന്നത്.
മൊബൈൽ സിം കാർഡുകൾ ആമസോൺ വഴി
12:06 AM Nov 22, 2017 | Deepika.com