ഹരാരെ: സിംബാബ്വേ പ്രസിഡന്റ് റോബർട്ട് മുഗാബെ ഞായറാഴ്ച നടത്തിയ ടിവി പ്രസംഗത്തിൽ രാജി പ്രഖ്യാപിച്ചില്ല. മുഗാബെയുടെ നിർദേശ പ്രകാരം ഇന്നു കാബിനറ്റ് യോഗം ചേരാൻ ചീഫ് സെക്രട്ടറി നോട്ടീസ് നൽകി.
ഇതിനിടെ ഇന്നു പാർലമെന്റ് ചേർന്ന് മുഗാബെയ്ക്ക് എതിരേ ഇംപീച്ചുമെന്റ് നടപടി തുടങ്ങുമെന്നു ഭരണകക്ഷിയായ സാനുപിഎഫിലെ ഒരു നേതാവ് പറഞ്ഞു. ബുധനാഴ്ച ഇംപീച്ച്മെന്റ് വോട്ടിംഗ് നടക്കും.
ഭരണകക്ഷി കേന്ദ്രക്കമ്മിറ്റിയോഗം കഴിഞ്ഞദിവസം മുഗാബെയെ നേതൃപദവിയിൽനിന്നു പുറത്താക്കുകയും പ്രസിഡന്റ് പദവി രാജിവച്ചില്ലെങ്കിൽ ഇംപീച്ചു ചെയ്യുമെന്നു മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു.
എന്നാൽ ഞായറാഴ്ചത്തെ ടിവി പ്രസംഗത്തിൽ മുഗാബെ കടുത്തനിലപാട് എടുത്തു. ഡിസംബറിലെ പാർട്ടി കോൺഗ്രസിനു നേതൃത്വം നൽകുമെന്നു പറഞ്ഞ അദ്ദേഹം രാജിക്കാര്യം പരാമർശിച്ചില്ല.
കാബിനറ്റ് യോഗം വിളിച്ചു മുഗാബെ
09:46 PM Nov 20, 2017 | Deepika.com