മെൽ ടില്ലിസ് അന്തരിച്ചു
09:46 PM Nov 20, 2017 | Deepika.com
മയാമി: പ്രശസ്ത അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ മെൽ ടില്ലിസ്(85) ഫ്ളോറിഡയിലെ ആശുപത്രിയിൽ അന്തരിച്ചു. 1000 ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കൺട്രി സംഗീതത്തിന് വലിയ സംഭാവനകൾ നല്കിയിട്ടുള്ള ടില്ലിസിന് വിക്കുണ്ടായിരുന്നു.