ബെയ്ജിംഗ്: ലോകത്ത് എവിടെയും ചെന്നെത്താൻ ശേഷിയുള്ള പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അടുത്ത വർഷം ചൈനീസ് സേനയ്ക്കു ലഭിക്കും. ഡോംഗ്ഫെംഗ്-41 മിസൈലിന്റെ എട്ടാമത്തെ പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി.
ഖരഇന്ധനം ഉപയോഗിക്കുന്ന ഈ മിസൈലിന്റെ ദൂരപരിധി 12000 കിലോമീറ്ററാണ്. ഇതിൽ പത്ത് അണ്വായുധങ്ങൾ ഘടിപ്പിക്കാനാവുമെന്നു ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. പുതിയ മിസൈൽ സൈന്യത്തിനു കിട്ടുന്നതോടെ ചൈനയുടെ സുരക്ഷിതത്വം വർധിക്കുമെന്ന് ചൈനീസ് ആയുധനിയന്ത്രണ, നിരായുധീകരണ അസോസിയേഷനിലെ മുതിർന്ന ഉപദേഷ്ടാവ് സു ഗുയാംഗ്യു പറഞ്ഞു.
ചൈനയ്ക്കു പുതിയ ബാലിസ്റ്റിക് മിസൈൽ
09:46 PM Nov 20, 2017 | Deepika.com