വാഷിംഗ്ടൺ ഡിസി: ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ ഉത്തരകൊറിയയെ ഉൾപ്പെടുത്തിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ്ഹൗസിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ പ്രഖ്യാപിച്ചു.
ഇത് വളരെ നേരത്തേ ചെയ്യേണ്ടതായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാൻ, സുഡാൻ, സിറിയ എന്നിവയാണ് ഈ പട്ടികയിലുള്ള മറ്റു രാജ്യങ്ങൾ. നേരത്തേ ഉത്തരകൊറിയ പട്ടികയിൽ ഉൾപ്പെട്ടിരുന്നതാണ്. 2008ൽ ബുഷ് ഭരണകൂടമാണ് ഉത്തരകൊറിയയെ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്.
ഉത്തരകൊറിയ ഭീകരതയുടെ ഉറവിടം: അമേരിക്ക
09:46 PM Nov 20, 2017 | Deepika.com