ബെയ്ജിംഗ്: രാഷ്ട്രപതി രാംനാഥ് കോവിന്ദ് അരുണാചൽപ്രദേശിൽ സന്ദർശനം നടത്തിയതിനെതിരേ ചൈന. തർക്കത്തിലുള്ള സ്ഥലത്ത് ഇന്ത്യൻ നേതാക്കളുടെ ഒരു പ്രവർത്തനവും അനുവദിക്കില്ലെന്നു ചൈനീസ് വിദേശകാര്യ വകുപ്പ് വക്താവ് ലൂ കാംഗ് പറഞ്ഞു.
അരുണാചൽ തങ്ങളുടെ അധീനതയിലുള്ള പ്രദേശമാണെന്നാണു ചൈനയുടെ അവകാശവാദം. കഴിഞ്ഞയാഴ്ച അവസാനമാണു രാഷ്ട്രപതി അരുണാചലിൽ എത്തിയത്. പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്യാനായിരുന്നു രാഷ്ട്രപതിയുടെ സന്ദർശനം.
പ്രതിരോധ മന്ത്രി നിർമല സീതാരാമൻ അരുണാചൽ സന്ദർശിച്ചതിനെയും ചൈന എതിർത്തിരുന്നു.
രാഷ്ട്രപതിയുടെ അരുണാചൽ സന്ദർശനത്തിനെതിരേ ചൈന
09:46 PM Nov 20, 2017 | Deepika.com