കൊച്ചി: ഉദര-കരൾരോഗ ചികിത്സയിൽ പുതുമകളുമായി കൊച്ചിൻ ഗാസ്ട്രോ എൻട്രോളജി ഗ്രൂപ്പ് എറണാകുളം മെഡിക്കൽ സെന്ററിൽ പ്രവർത്തനമാരംഭിച്ചു. കൊച്ചിൻ ഐഎംഎ പ്രസിഡന്റ് ഡോ. വർഗീസ് ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. ഡോ. ഫിലിപ്പ് അഗസ്റ്റിൻ നേതൃത്വം നല്കുന്ന ഫിലിപ്പ് അഗസ്റ്റിൻ അസോസിയേറ്റ്സിന്റെ ആഭിമുഖ്യത്തിലാണു പ്രവർത്തനം.
കരൾരോഗ വിദഗ്ധൻ ഡോ. അബി ഫിലിപ്സിന്റെ നേതൃത്വത്തിലുള്ള ലിവർ യൂണിറ്റാണ് ഈ സെന്ററിന്റെ പ്രധാന പ്രത്യേകത. ഇദ്ദേഹത്തിന്റെ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത മദ്യപാന കരൾരോഗത്തിനുള്ള ഫീക്കൽ മൈക്രോബയോട്ട ട്രാൻസ്പ്ലാന്റ് ഉൾപ്പെടെയുള്ള നൂതന ചികിത്സാരീതികളാണ് ഇവിടത്തെ പ്രത്യേകത. സിറോസിസ് രോഗികൾക്കുള്ള ലിവർ റീജനറേറ്റീവ് തെറാപ്പി, ലിവർ ഡയാലിസിസ്, പോർട്ടോ സിസ്റ്റമിക് ഷൺട് ബ്ലോക്ക് എന്നീ ചികിത്സാരീതികളും ഇവിടെയുണ്ട്.
കേരളത്തിൽ വ്യാപകമായി കണ്ടുവരുന്ന ഫാറ്റി ലിവർ രോഗത്തിനുള്ള ചികിത്സയും 24 മണിക്കൂറും പ്രവർത്തിക്കുന്ന ജിഎൽ ബ്ലീഡ് യൂണിറ്റും ഉദരശസ്ത്രക്രിയാ വിഭാഗവും ഇവിടെ പ്രവർത്തനക്ഷമമാണ്.
കൊച്ചിൻ ഗാസ്ട്രോ എന്ററോളജി ഗ്രൂപ്പ് എറണാകുളം മെഡിക്കൽ സെന്ററിൽ പ്രവർത്തനമാരംഭിച്ചു
09:45 PM Nov 20, 2017 | Deepika.com