ന്യൂഡൽഹി: രാജ്യത്ത് ഏറ്റവുമധികം വിറ്റ കാറുകളുടെ പട്ടികയിൽ മാരുതി സുസുകി ആൾട്ടോ ഒന്നാം സ്ഥാനം തിരികെപ്പിടിച്ചു. ഒക്ടോബറിൽ 19,447 ആൾട്ടോ കാറുകൾ മാരുതിയിൽനിന്ന് നിരത്തിലെത്തി.
ഓഗസ്റ്റിലും സെപ്റ്റംബറിലും മാരുതിയുടെതന്നെ സെഡാൻ മോഡലായ സ്വിഫ്റ്റ് ഡിസയർ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഒക്ടോബറിൽ 17,447 കാറുകളുമായി ഡിസയർ രണ്ടാമതാണ്.
മാരുതി സുസുകി ബലേനോ (14,532), ഹ്യുണ്ടായി ഗ്രാൻഡ് ഐ10 (14,417) എന്നിവയാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.
മാരുതി സുസുകി ആൾട്ടോ വീണ്ടും ഒന്നാമത്
09:45 PM Nov 20, 2017 | Deepika.com