കുവൈത്തിൽ പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നു
09:18 PM Nov 19, 2017 | Deepika.com
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദ്യാഭ്യാസ രംഗത്തുനിന്ന് 1507 പ്രവാസികളെ പിരിച്ചുവിടാൻ വിദ്യാഭ്യാസ മന്ത്രാലയത്തോടു സിവിൽ സർവീസ് കമ്മീഷൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. 2017-18 അധ്യയനവർഷത്തിൽ കുവൈത്തികളല്ലാത്ത 1507 പേരുടെ സേവനം അവസാനിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.