കുൽഭൂഷന്റെ അമ്മയ്ക്ക് വീസ: പരിഗണിക്കുമെന്നു പാക്കിസ്ഥാൻ
01:27 AM Nov 19, 2017 | Deepika.com
ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ചു വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക് ജയിലിൽ കഴിയുന്ന ഇന്ത്യയുടെ മുൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് അമ്മയെ കാണാനുള്ള അനുമതി നല്കുന്നതു പരിഗണിക്കുമെന്നു പാക്കിസ്ഥാൻ. കുൽഭൂഷന്റെ ഭാര്യക്ക് നേരത്തേ സന്ദർശനാനുമതി നല്കിയിരുന്നു. ജാദവിന്റെ അമ്മയ്ക്കു വീസ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. വധശിക്ഷ നടപ്പാക്കുന്നത് ഹേഗിലെ അന്താരാഷ്ട്ര കോടതി മേയിൽ തടഞ്ഞിരുന്നു.