ഗൂഗിൾ ഇന്ത്യയുടെ വിറ്റുവരവ് ഉയർന്നു

12:50 AM Nov 19, 2017 | Deepika.com
ബം​ഗ​ളൂ​രു: 2016-17 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ഗൂ​ഗി​ൾ ഇ​ന്ത്യ​യു​ടെ വി​റ്റു​വ​ര​വ് 7,208.9 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. തൊ​ട്ടു ത​ലേ വ​ർ​ഷം 5,904 കോ​ടി രൂ​പ​യാ​യി​രു​ന്നു വി​റ്റു​വ​ര​വ്. ഇ​ന്ത്യ​യി​ൽ ഇ​ന്‍റ​ർ​നെ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ ന​ല്കു​ന്ന ഗൂ​ഗി​ളി​ന്‍റെ പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗം പ​ര​സ്യ​ങ്ങ​ളാ​ണ്. ഗൂ​ഗി​ൾ ഇ​ന്ത്യ​യു​ടെ മാ​തൃ​ക​മ്പ​നി​യു​ടെ വി​റ്റു​വ​ര​വി​ന്‍റെ ഒ​രു ശ​ത​മാ​നം മാ​ത്ര​മാ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​ത്. എ​ന്നാ​ൽ, അ​റ്റാ​ദാ​യം എ​ത്ര​യെ​ന്ന് ക​മ്പ​നി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

2017 മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ച സാ​ന്പ​ത്തി​കവ​​ർ​ഷം ഫേ​സ്ബു​ക്കി​ന്‍റെ വി​റ്റു​വ​ര​വ് 93 ശ​ത​മാ​നം വ​ർ​ധി​ച്ച് 341.8 കോ​ടി രൂ​പ​യാ​യി. അ​റ്റാ​ദാ​യം 31 കോ​ടി രൂ​പ​യി​ൽ​നി​ന്ന് 31 ശ​ത​മാ​നം വ​ർ​ധി​ച്ച് 40.6 കോ​ടി രൂ​പ​യി​ലെ​ത്തി.

രാ​ജ്യ​ത്തെ പ​ര​സ്യ​രം​ഗ​ത്ത് ഏ​റ്റ​വു​മ​ധി​കം മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന ര​ണ്ടു ക​മ്പ​നി​ക​ളാണ് ഗൂ​ഗി​ളും ഫേ​സ്ബു​ക്കും.