പാരീസ്: മാഴ്സേയിലെ മുൻ ആർച്ച് ബിഷപ് കർദിനാൾ ബെർണാർദ് പാനാഫിയു(86) അന്തരിച്ചു. 1974-ൽ ബിഷപ് ആയ ഇദ്ദേഹം 1995-ൽ മാഴ്സേയ് അതിരൂപതയുടെ അധ്യക്ഷനായി. 2003-ൽ കർദിനാൾ പദവിയിലെത്തിയ ഇദ്ദേഹം ബെനഡിക്റ്റ് മാർപാപ്പയെ തെരഞ്ഞെടുത്ത കോൺക്ലേവിൽ സംബന്ധിച്ചു.
ഇദ്ദേഹത്തിന്റെ നിര്യാണ ത്തോടെ കർദിനാൾ സംഘത്തിൽ 281 പേരായി. ഇതിൽ 80 വയസിൽ താഴെയുള്ളവർ 120.
കർദിനാൾ പാനാഫിയു അന്തരിച്ചു
11:50 PM Nov 17, 2017 | Deepika.com