മാഫിയ തലവൻ റീനാ അന്തരിച്ചു
11:50 PM Nov 17, 2017 | Deepika.com
മിലാൻ: സി സിലിയൻ മാഫിയ തലവൻ സാൽവത്തോറെ ടോട്ടോ റീ നാ(86) അന്തരിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ഭീകരനായ മാഫിയ തലവനായിട്ടാണ് അറിയപ്പെടുന്നത്. ക്രൂരതകളുടെ പേ രിൽ ‘ജന്തു’ എന്നാണ് വിളിക്ക പ്പെട്ടിരുന്നത്. 1969-92 കാലഘട്ടത്തിലെ കൊലപാതകങ്ങളുടെ പേരിൽ 26 ജീവപര്യന്തം ശിക്ഷകൾ അനുഭവിക്കുകയായിരുന്നു. പാർമെയിലെ ആശുപത്രിയിലെ ജയിൽ വാർഡിൽ സ്വാഭാവിക കാരണങ്ങളാലായിരുന്നു അന്ത്യം.