സിറിയയ്ക്കുവേണ്ടി റഷ്യ വീറ്റോ പ്രയോഗിച്ചു
11:50 PM Nov 17, 2017 | Deepika.com
യുണൈറ്റഡ് നേഷൻസ്: സിറിയയിൽ നടന്ന രാസായുധാക്രമണത്തിൽ അന്വേഷണം നടത്തണമെന്ന് നിർദേശിക്കുന്ന യുഎസ് പ്രമേയം യുഎൻ രക്ഷാസമിതിയിൽ റഷ്യ വീറ്റോ ചെയ്തു. സിറിയയ്ക്ക് അനുകൂലമായുള്ള റഷ്യയുടെ പത്താമത്തെ വീറ്റോയാണിത്.