ശ്രീലങ്കൻ സൈനിക മേധാവിക്കു സമൻസ്
11:50 PM Nov 17, 2017 | Deepika.com
കൊളംബോ: സുരക്ഷാസേന കസ്റ്റഡിയിലെടുത്ത തമിഴരുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ ഇന്നു ഹാജരാവാൻ ശ്രീലങ്കൻ സൈനിക മേധാവി ലഫ്റ്റ്നന്റ് ജനറൽ മഹേഷ് സേനാനായകെയ്ക്ക് ജാഫ്ന ഹൈക്കോടതി സമൻസയച്ചു. രണ്ട് സർക്കാർ ഉദ്യോഗസ്ഥരും ഹാജരാവണം.